മംഗളൂരു സ്ഫോടനം: ഉത്തരവാദിത്തമേറ്റ് ‘ഇസ്ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍’

mangaluru-blast-3
SHARE

മംഗളൂരു  സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് അജ്ഞാതന്റെ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഇസ്‌ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന ലെറ്റർ ഹെഡിലുള്ള കത്തിൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുണ്ട്. ആൾകൂട്ട കൊലപാതങ്ങൾ നിത്യസംഭവമാകുന്ന തിന്നുള്ള തിരിച്ചടിയാണ് സ്ഫോടനമെന്ന് ഇംഗ്ലീഷിലുള്ള കത്തിൽ പറയുന്നു.   മംഗളൂരുവിലെ കദ്രിയിലെ പ്രശസ്തമായ ക്ഷേത്രം ആക്രമിക്കാനായിരുന്നു പദ്ധതിയെന്നും കത്തിലുണ്ട്.കത്തിന്റെ ആധികാരികതയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. എന്‍ഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ സഹായം പൊലീസ് തേടി.  ഇസ് ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ എന്ന പേരില്‍ ഏതെങ്കിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ടോ, പ്രചരിപ്പിച്ച കത്തിൽ ആധികാരികതയുണ്ടോ എന്നീ വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Mangaluru blast: Little-known outfit IRC claims responsibility

MORE IN BREAKING NEWS
SHOW MORE