ഇരട്ടക്കൊല: മുഖ്യപ്രതി ഡിവൈഎഫ്ഐ ലഹരി വിരുദ്ധ പരിപാടിയിൽ; ദൃശ്യങ്ങൾ പുറത്ത്

thalassery-twin-murder
SHARE

കണ്ണൂർ തലശേരിയിൽ രണ്ടു പേരെ വെട്ടി കൊന്ന കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. മുഖ്യപ്രതി പാറായി ബാബുവിനെ ഇരിട്ടിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാൾ ഡിവൈഎഫ് ഐയുടെ കൊളശേരിയിലെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കവും ലഹരി വിൽപന ചോദ്യം ചെയ്തതുമാണെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട ഖാലിതിന്റെയും ഷമീറിന്റെയും മൃതദേഹം ഇല്ലിക്കുന്നിലെ  പൊതു ദർശനത്തിന് ശേഷം ഖബറടക്കും.

അഞ്ചുപേര്‍ക്ക് കൃത്യത്തില്‍ നേരിട്ടുപങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. രണ്ടുപേര്‍ സഹായംചെയ്തു. ഖാലിദിനെയും ഷെമീറിനെയും കുത്തിയത് പാറായി ബാബുവാണെന്നും പൊലീസ് വിശദീകരിച്ചു. 

All accused arrested in Kannur Thalassery murder case

MORE IN BREAKING NEWS
SHOW MORE