തരൂരിന് കാണാനായത് ഉമ്മൻ ചാണ്ടിയെ മാത്രം; രണ്ടാം നിരയുമായി സമ്പര്‍ക്കം തുടരുന്നു

tharoor-oommen-chandy-1
SHARE

നേതൃത്വത്തിന്റെയും ഗ്രൂപ്പുകളുടെയും പിന്തുണ ഉറപ്പിക്കാനാകാതെ കേരളത്തിലെ പ്രചാരണം അവസാനിപ്പിച്ച് ശശിതരൂർ. ഉമ്മൻചാണ്ടി ഒഴികെ പ്രധാന നേതാക്കളെ ആരെയും കാണാനാകാതെ തരൂർ ചെന്നൈയ്ക്ക് പുറപ്പെട്ടു. കേരളത്തിലെ പര്യടനത്തിൽ നിരാശയില്ലെന്നും മനഃസാക്ഷി വോട്ടിലാണ് നോട്ടമെന്നും തരൂർ പറഞ്ഞു.

മഹാരാഷ്ട്രയിലും തെലങ്കാനയിലും വോട്ടു തേടിയാണ് ശശി തരൂർ സ്വന്തം തട്ടക്കത്തിലിറങ്ങിയത്. തരൂരിന്റെ വരവിന് മുൻപെ നേതൃത്വവും ഗ്രൂപ്പുകളും ഖർഗെയ്ക്ക് കൂറു പ്രഖ്യാപിച്ചതോടെ പ്രചാരണം ചൂടുപിടിച്ചില്ലെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്ത് മൂന്നുദിവസമുണ്ടായിട്ടും മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, വക്കം പുരുഷോത്തമൻ, തെന്നല ബാലകൃഷ്ണപിള്ള എന്നിവരെ മാത്രമേ കാണാനായുള്ളു. ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചയിൽ എ ഗ്രൂപ്പിന്റെ പിന്തുണ ഉറപ്പിക്കാനായതുമില്ല. ഖർഗെയ്ക്കൊപ്പം പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് ഐ ഗ്രൂപ്പിന്റെ നിലപാട് ചെന്നിത്തലയും പരസ്യമാക്കി. ഭാരവാഹിത്വം ഒന്നുമില്ലാത്ത ചെന്നിത്തലയ്ക്ക് ഖർഗെയ്ക്ക്  വേണ്ടി പ്രചാരണം നടത്താമെന്ന് തരൂർ തിരിച്ചടിച്ചു.

മനസാക്ഷി വോട്ടിൽ മനസ് ഉറപ്പിച്ചിരിക്കുന്ന തരൂർ, മനസാക്ഷി വോട്ട് ഉണ്ടാകുമെന്ന കെ.സുധാകരന്റെ പ്രസ്താവനയെയും ശുഭസൂചനയായി കാണുകയാണ്. ഗ്രൂപ്പുകളിലെ രണ്ടാംനിരയുമായി നിരന്തരം സമ്പർക്കത്തിലാണ് തരൂർ. ഇംഗ്ളീഷിലും ഹിന്ദിലും ഇറക്കിയ പ്രകടനപത്രികയുടെ മലയാളത്തിലും ഉടൻ ഇറക്കും. അതേസമയം, വോട്ടഭ്യര്‍ഥിച്ച് തരൂര്‍ ചെന്നൈയില്‍ എത്തി. തമിഴ്നാട് കോണ്‍ഗ്രസ് പ്രതിനിധികളുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി സൗഹൃദ മല്‍സരമെന്ന് തരൂര്‍ പറഞ്ഞു.

Congress President Polls Shashi Tharoor kerala campaign ends

MORE IN BREAKING NEWS
SHOW MORE