കോൺഗ്രസ് പ്രസിഡന്‍റ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

congress-president1-10
SHARE

കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. ഹൈക്കമാൻഡ് നിർദേശിച്ച സ്ഥാനാർഥി മല്ലികാർജുൻ ഖാർഗെ പതിനാലും ശശി തരൂർ എം പി  അഞ്ചും മുൻ ജാർഖണ്ഡ് മന്ത്രി കെ എൻ ത്രിപാഠി ഒന്നും വീതം സെറ്റ് പത്രികയാണ് സമർപ്പിച്ചിട്ടുള്ളത്. നവമാധ്യമങ്ങളിലൂടെയടക്കം വിപുലവും ചിട്ടയാർന്നതുമായ പ്രചാരണത്തിനാണ് ശശി തരൂർ ഇറങ്ങുന്നത്. 

10 ജൻപത്തിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ വസതി 10 രാജാജിയിലേക്ക് മാറുകയാണ്.  പരമ്പരാഗത രീതി തുടരുന്ന മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡ് വികാരം അറിഞ്ഞുള്ള പിന്തുണ തനിക്കുണ്ടെന്ന് പ്രതീക്ഷിക്കുന്നു. കോൺഗ്രസിന്റെ ആശയത്തിനൊപ്പമാണെന്നും എല്ലാവരും വോട്ട് ചെയ്യണമെന്നുമാണ് ഖാർ ഗെയുടെ അഭ്യർഥന. പ്രഫഷനൽ കോൺഗ്രസ് നായകൻ ശശി തരൂരിന്റെ പ്രചാരണമാകട്ടെ പ്രഫഷനൽ രീതിയിലാണ്. 

നാമനിർദേശ പത്രിക സമർപ്പിച്ച ഇന്നലെ തന്നെ പ്രകടന പത്രിക ഇറക്കി. എല്ലാ തീരുമാനവും എടുക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തുന്ന രീതി മാറുമെന്നതടക്കം ഹൈക്കമാൻഡിനു തലവേദനയാകുന്ന വാഗ്ദാനങ്ങളാണ് മുന്നോട്ട് വക്കുന്നത് കൃത്യമായ നയപരിപാടികൾ വച്ച് വോട്ടർമാരിലേക്ക് ഇറങ്ങുന്നത് നല്ല മാറ്റത്തിന്റെ തുടക്കമാണെന്ന് തരൂർ അനുകൂലികൾ പറയുന്നു. നാമനിർദേശ പത്രികയിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും പിന്തുണ തരൂർ  ഉറപ്പാക്കിയിരുന്നു. നിലപാടിലുറച്ച്  ഒറ്റക്ക് നിൽക്കുന്ന ശശി തരൂരിനു യുവാക്കളുടെ വലിയ പിന്തുണയുണ്ട്. പ്രതിക്ഷിക്കുന്നതിലുമധികം വോട്ട് തരൂർ നേടിയേക്കാം.

Congress President poll: Scrutiny of nomination papers today

MORE IN BREAKING NEWS
SHOW MORE