മയപ്പെടില്ല, ഭയപ്പാടുമില്ല; കീഴടങ്ങിയത് പാര്‍ട്ടിക്കാണെന്ന് സി.ദിവാകരന്‍

c-divakaran-cpi
SHARE

സി.പി.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതില്‍ കേന്ദ്രനേതൃത്വം വ്യക്തത വരുത്തിയേക്കും. പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി.രാജ നിലപാട് പറയും. പ്രായപരിധി കര്‍ശനമാണോ എന്ന് വ്യക്തമാക്കും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം. 

പ്രായപരിധിയില്‍ ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞെന്ന് കെ.ഇ.ഇസ്മായില്‍ പ്രതികരിച്ചു. മറ്റുകാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്നും ഇസ്മായില്‍ പറഞ്ഞു. നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ഭയപ്പാടില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോടു പറഞ്ഞു. കീഴടങ്ങിയത് പാര്‍ട്ടിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

സിപിഐ  സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനത്തിന് തിരുവനന്തപുരത്ത് പതാകയുയരും. വിമതസ്വരം മയപ്പെടുത്തിയ മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍  ടാഗോര്‍ തിയറ്ററിലെ വെളിയം ഭാര്‍ഗവന്‍ നഗറില്‍ പതാക ഉയര്‍ത്തും. പ്രായപരിധി നടപ്പാക്കുന്നതിലുണ്ടായ വിവാദത്തില്‍ കേന്ദ്ര നേതൃത്വം വ്യക്തതവരുത്തിയേക്കും. പ്രായപരിധി കര്‍ശനമാണോ എന്നത് ജനറല്‍ സെക്രട്ടറി പ്രതിനിധി സമ്മേളനത്തില്‍ പറയും. പ്രായപരിധി വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയതോടെയാണ് നീക്കം.     . 

ഇന്നലെ വൈകിട്ട് പതകായുര്‍ത്തിയതോടെ തുടങ്ങിയ സിപിഐ സംസ്ഥാന സമ്മേനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുക. പൊതുസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിക്കും. സംസ്ഥാന സര്‍ക്കാരിനെ അധികം കടന്നാക്രമിക്കാതെയാണ് രാഷ്്ട്രീയ റിപ്പോര്‍ട്ട്. ജില്ലാ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അതേ രൂപത്തില്‍ രാഷട്രീയ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചേക്കില്ല.  പാര്‍ട്ടിയുടെ വളര്‍ച്ചയും തളര്‍ച്ചയും സൂചിപ്പിക്കുന്ന സംഘനടാ റിപ്പോര്‍ട്ടില്‍ ചില ജില്ലകളിലെ പോരായ്മകള്‍ അക്കമിട്ട് നിരത്തുന്നു. പാര്‍ട്ടി ഐക്യത്തിന് വിള്ളല്‍ വീഴ്ത്തുന്ന നടപടികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സംഘടന റിപ്പോര്‍ട്ടിലുണ്ട് . വൈകിട്ടോടെ റിപ്പോര്‍ട്ടിന്‍മേല്‍ ഗ്രൂപ്പ് ചര്‍ച്ചയാരംഭിക്കും.  നാലുമണിക്കാണ്  എം കെ സ്റ്റാലിനും പിണറായി വിജയനും പങ്കെടുത്തുന്ന കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെപ്പറ്റിയുള്ള സെമിനാര്‍. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള സിപിഐയുടെ  ജനറല്‍ സെക്രട്ടറി ഡി രാജക്ക് സെമിനാറില്‍ സാന്നിധ്യമില്ല.  ദേശീയ സെക്രട്ടറിയേറ്റം അംഗം അതുല്‍ കുമാര്‍ അഞ്ജാനെ സെമിനാറില്‍ സിപിഐ പ്രതിനിധിയാക്കിയപ്പോള്‍ രാജയെ അധ്യക്ഷനായി പോലും ഉള്‍പ്പെടുത്തിയില്ല.  കാനം രാജേന്ദ്രനാണ് ദേശീയ സെമിനാറിലെ അധ്യക്ഷന്‍. സി ദിവാകരനും കെ ഇ ഇസ്മയിലും പരസ്യപ്രസ്താവന അവസാനിപ്പിച്ചെങ്കിലും പാര്‍ട്ടി സമ്മേളനത്തില്‍ വിയോജിപ്പുകള്‍ പരസ്യമാക്കിയേക്കും

MORE IN BREAKING NEWS
SHOW MORE