കാര്യവട്ടം ട്വന്‍റി20: പാര്‍ക്കിങ് ഫീസ് ഈടാക്കില്ലെന്ന് കേരള സര്‍വകലാശാല

karyavattom-greenfield-1
SHARE

കാര്യവട്ടം ട്വന്റി20ക്കായി  പാര്‍ക്കിങ് ഫീസ് ഈടാക്കില്ലെന്ന് കേരള സര്‍വകലാശാല. കെ.സി.എയില്‍ നിന്ന് 5 ലക്ഷം കരുതല്‍ തുക  വാങ്ങുന്നതിലും പുനഃപരിശോധന നടത്തും. കരുതല്‍ തുക രണ്ട് ലക്ഷമായി കുറയ്ക്കുന്നത് ആലോചനയില്‍. അതെസമയം ഇന്ത്യ ദക്ഷിണാഫ്രിക്ക  ട്വന്റി ട്വന്റി മൽസരത്തിനായി ഇരു ടീമുകളും എത്തിയതോടെ ക്രിക്കറ്റ് ആവേശത്തിൽ അമർന്ന് കേരളം. കാര്യവട്ടം ഗ്രീൻഫീൾഡ് സ്റ്റേഡിയത്തിൽ ഇരുടീമുകളും ഇന്ന് പരിശീലനത്തിനിറങ്ങും. മൽസരം കാണാൻ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി എത്തും. ഒരുക്കങ്ങൾ പൂർത്തിയായെന്നും ആയിരത്തിൽ താഴെ ടിക്കറ്റുകളെ ഇനി വിറ്റുപോകാനുള്ളുവെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. 

university of kerala not collect parking fees during karyavattom t20

MORE IN BREAKING NEWS
SHOW MORE