നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തും

Sreenath-Bhasi-03
SHARE

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടൻ ‍ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് മാറ്റി നിർത്തി. സിനിമ നിർമാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. അതെസമയം സിനിമാമേഖലയിൽ ലഹരിമരുന്ന് ഉപയോഗം തുടരുകയാണെന്നും പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. വിഡിയോ റിപ്പോർട്ട് കാണാം. 

തന്നെ അപമാനിച്ചതിൽ ശക്തമായ നടപടി വേണമെന്ന് ഓൺലൈൻ മാധ്യമപ്രവർത്തക രേഖാമൂലം നൽകിയ പരാതിയിലാണ് നിർമാതാക്കൾ ശ്രീനിഥിനെതിരെ കടുത്ത നടപടി എടുത്തത്. ശ്രീനാഥ് തെറ്റ് സമ്മതിച്ച് മാപ്പ് പറഞ്ഞെങ്കിലും  നടപടി ഒഴിവാക്കാനാകില്ല എന്ന് നിർമാതാക്കൾ വ്യക്തമാക്കി.ഡബ്ബിങ് പൂർത്തിയാക്കനുള്ള നാല് ചിത്രവും ഷൂട്ടിങ് പൂർത്തിയാക്കാനുള്ള ഒരു ചിത്രവും കഴിഞ്ഞാൽ ശ്രീനാഥിന് ഇനി തൽക്കാലം സിനിമയിൽ അവസരം ലഭിക്കില്ല. ശ്രീനാഥിനെതിരായ കേസിൽ ഒരു തരത്തിലും ഇടപെടില്ലെന്നും നിർമാതാക്കൾ വ്യക്തമാക്കി

സിനിമയിൽ ലഹരിമരുന്ന് ഉപയോഗം തുടരുന്നുവെന്ന്  നിർമാതാക്കളുടെ സംഘടന ആവർത്തിച്ചു. പൊലീസിന് ലൊക്കേഷനിൽ അടക്കം പരിശോധന നടത്താമെന്നും ഇക്കാര്യത്തിൽ പൂർണ പിന്തുണ നൽകാമെന്നും സംഘടന വ്യക്തമാക്കി. അതെസമയം നടൻ ശ്രീനാഥ് ഭാസിയുടെ ലഹരിപരിശോധന നടത്തുന്നതിന്റെ ഭാഗമായി ശരീര സാംപിളുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. നടൻ ലഹരി ഉപയോഗിച്ചിരുന്നുവെന് ആക്ഷേപം ശക്തമായതോടെയാണ് നടപടി. 

MORE IN BREAKING NEWS
SHOW MORE