ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം; ലാത്തിവീശി; പിരിഞ്ഞുപോകാതെ പ്രതിഷേധക്കാര്‍

erattupetta-alsh-03
SHARE

പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിനിടെ കോട്ടയം ഈരാറ്റുപേട്ടയിൽ സംഘര്‍ഷം. റോഡ് ഉപരോധിച്ച ഹര്‍ത്താല്‍ അനുകൂലികളും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. പൊലീസ് ലാത്തിവീശിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. നിരവധിപേരെ പൊലീസ് കരുതല്‍ തടങ്കലിലേക്ക് മാറ്റി.  സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം. വിഡിയോ റിപ്പോർട്ട് കാണാം.

പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനംചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. കണ്ണൂരില്‍ പെട്രോള്‍ ബോംബെറിഞ്ഞു. കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. പലയിടത്തും ബലമായി കടകള്‍ അടപ്പിച്ചു. കോഴിക്കോട് ഹോട്ടലിനുനേരെ ആക്രമണം. വടകര, ആലപ്പുഴ, പൊന്നാനി, ചാവക്കാട്  എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ കസ്റ്റഡിയില്‍. 

സംസ്ഥാനവ്യാപകമായി കെഎസ്ആർടിസി ബസുകള്‍ക്കുനേരെ വ്യാപക ആക്രമണം. പല ഡിപ്പോകളും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വലഞ്ഞ് യാത്രക്കാര്‍. മുപ്പതിലധികം ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. ലോറികള്‍ക്കുനേരെയും കല്ലേറ്. കോഴിക്കോട് കെഎസ്ആർടിസി ഡ്രൈവര്‍ക്കും ആലപ്പുഴയില്‍ ലോറി ഡ്രൈവര്‍ക്കും പരുക്ക്. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ കെഎസ്ആർടിസി സര്‍വീസ് തുടരുമെന്ന് മന്ത്രി ആന്‍ണി രാജു പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE