ശമ്പളത്തിന് പകരം കൂപ്പൺ; അപാര ചങ്കൂറ്റമെന്ന് ഹൈക്കോടതി; സർക്കാരിനു പരിഹാസം

ksrtc-hc
SHARE

കെഎസ്ആർടിസിയിൽ ശമ്പളത്തിന് പകരം കൂപ്പൺ നൽകാമെന്നുള്ള ഉത്തരവിന്റെ പേരിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളുടെ മുന്നിൽ കോടതിയെ മോശക്കാരാക്കുന്നതിന് വേണ്ടിയാണോ കൂപ്പൺ എന്ന നിർദ്ദേശം മുന്നോട്ടുവച്ചതെന്ന് സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഈ കാലഘട്ടത്തിൽ ശമ്പളത്തിന് പകരം കൂപ്പൺ നൽകാമെന്ന് പറയാൻ അപാര ചങ്കൂറ്റം വേണമെന്നായിരുന്നു മറ്റൊരു ഹൈക്കോടതി ബെഞ്ചിന്റെ പരിഹാസം. ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്കാരങ്ങളെ തൊഴിലാളികൾ തടസ്സപ്പെടുത്തരുത്. ജീവനക്കാർക്ക് എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നൽകണം എന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി

MORE IN BREAKING NEWS
SHOW MORE