പോത്തന്‍കോട് കട അടിച്ചുതകര്‍ത്തു; ആക്രമണം നടത്തിയത് 15 അംഗ സംഘം

pothncode-attack-2
SHARE

തിരുവനന്തപുരം പോത്തന്‍കോട് മഞ്ഞമലയില്‍ കടയ്ക്കുനേരെ ആക്രമണം. കട അടിച്ചുതകര്‍ത്തു, പഴക്കുലകള്‍ വലിച്ചെറിഞ്ഞു. ആക്രമണം നടത്തിയത് 15പേര്‍ ഉള്‍പ്പെട്ട സംഘം. ഒരാള്‍ കസ്റ്റഡിയില്‍ ബാലരാമപുരത്ത് കടകള്‍ അടപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആർടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു. കോഴിക്കോട് കെഎസ്ആർടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

MORE IN BREAKING NEWS
SHOW MORE