സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

sreenath-case
SHARE

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്തു. അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞ് അപമാനിച്ചുവെന്ന ഓൺലൈൻ മാധ്യമപ്രവർത്തകയുടെ പരാതിയിലാണ്  മരട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവമുണ്ടായതെന്നും പരാതിക്കാരി മൊഴിയിൽ പറഞ്ഞു. പരാതിയിൽ ശ്രീനാഥ് ഭാസിയെ ഉടൻ ചോദ്യം ചെയ്യുമെന്ന് മരട് പൊലീസ് അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE