പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; പത്രിക വൈകാതെ സമര്‍പ്പിക്കും: ഗെലോട്ട്

ashok-ghelot-05
SHARE

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പിച്ച് അശോക് ഗെലോട്ട്. നാമനിര്‍ദേശപത്രിക വൈകാതെ സമര്‍പ്പിക്കും. ഗാന്ധി കുടുംബത്തില്‍ നിന്ന്  ആരും അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിെയന്നും അശോക് ഗെലോട്ട് നെടുമ്പാശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായ് ഇന്നലെ ഉച്ചയോടെ അങ്കമാലിയിലെത്തിയ ഗെലോട്ട് ഇന്ന് രാവിലെ മഹാരാഷ്ട്രയിലേക്ക് മടങ്ങി.

MORE IN BREAKING NEWS
SHOW MORE