കഞ്ചാവുകേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി: ജിതിന്‍

jithin-06
SHARE

എ.കെ.ജി സെന്ററിന് നേരെ ഏറുപടക്കമെറി‍ഞ്ഞ കേസിലെ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് വി. ജിതിനെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കുറ്റം ചെയ്തിട്ടില്ലെന്നും കഞ്ചാവുകേസില്‍ കുടുക്കുമെന്ന്പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോള്‍‍‍ പറഞ്ഞു. സുഹൃത്തക്കളെ പ്രതിയാക്കുമെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍. തുടര്‍ന്ന് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ ജിതിനെ ഹാജരാക്കി. ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും പരിഗണിച്ചു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അഞ്ചുദിവസം കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം വേണമെന്നും വാദിച്ചു. മുഖം പോലും തിരച്ചറിയാത്ത പ്രതി ധരിച്ചിരുന്ന വസ്ത്രത്തിന്റെ ബ്രാന്‍ഡ് എങ്ങനെ തിരിച്ചറി‍ഞ്ഞുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഉല്‍വസങ്ങള്‍ക്ക് കുട്ടികള്‍ പൊട്ടിക്കുന്ന പടക്കമാണ് എറിഞ്ഞതെന്നും വാദിച്ചു.ഇരുവാദങ്ങളും കേട്ടശേഷമാണ് ജിതിനെ പൊലസ് കസ്റ്റഡിയില്‍ വിട്ടത്. ജാമ്യാപേക്ഷ 27 ന് പരിഗണിക്കും

അതേസമയം, എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിക്ക് കെ.സുധാകരനുമായി ബന്ധമെന്ന് ഇ.പി.ജയരാജന്‍. പ്രതിയെ പിടിച്ച പൊലീസിന് പൂ‍ച്ചെണ്ട് നല്‍കണം.  ബോംബ് നിര്‍മിച്ചിരുന്ന കണ്ണൂര്‍കാലത്തില്‍നിന്ന്  മാറി, കെ.പി.സി.സി പ്രസി‍ഡന്‍റിന്‍റെ നിലവാരത്തിലേക്ക് സുധാകരന്‍ ഉയരണമെന്നും ജയരാജന്‍പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE