ബാനറിലെ ‘സവർക്കർ’ കോണ്‍ഗ്രസുകാര്‍ക്ക് ആവേശം; ആയുധമാക്കി വീണ്ടും മുഖ്യമന്ത്രി

pinarayi-vijayan-04
SHARE

ഭാരത് ജോഡോ യാത്രയുടെ ബാനറിൽ സവർക്കറിന്റെ ചിത്രം വന്നതിനെ ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രാഹുലിന്റെ യാത്രയ്ക്കെതിരെ രംഗത്ത്. മതനിരപേക്ഷ മനസുകൾക്ക് ഇത് ആശ്ചര്യമാണ് ഉണ്ടാക്കിയതെങ്കിൽ കോൺഗ്രസുകാർക്ക് ആവേശമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. രാഹുലിന്റെ യാത്ര ബി.ജെ.പിക്കെതിരെ അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം നിന്ന് വികസനത്തെ തടസപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണറെയും മുഖ്യമന്ത്രി കണക്കറ്റ് പരിഹസിച്ചു. 

  

നിയമസഭാ സ്റ്റാഫ് അസോസിയേഷന്റെ സമ്മേളനത്തിലായിരുന്നു രാഹുലിനെയും ബിജെപിയും ഗവർണറെയും മുഖ്യമന്ത്രി ഉന്നമിട്ടത്. ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് മോചനം നേടിയ സവർക്കർ ചിത്രം ജോഡോയാത്രയിൽ വന്നത് അവിചാരിതമായിട്ടല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിമർശനത്തിന്റെ മൂർച്ച കൂട്ടി. കേരളത്തിലൂടെ 19 ദിവസവും യു.പിയിലൂടെ നാലു ദിവസം മാത്രം കടന്നുപോകുന്ന ജോഡോ യാത്ര ആർ.എസ്.എസിന് എതിരല്ലെന്ന് പറഞ്ഞ് രാഹുലിന്റെ പേര് പറഞ്ഞ് വിമർശനം. മുഖ്യമന്ത്രിയുടെ അടുത്ത ഉന്നം ഗവർണറായിരുന്നു. ഗവർണറെ ബഹുമാന്യൻ വിശേഷിപ്പിച്ച് രൂക്ഷ പരിഹാസം.

MORE IN BREAKING NEWS
SHOW MORE