വിമാനത്തിലെ പ്രതിഷേധം; ഫർസീനെ കാപ്പ ചുമത്തി നാടുകടത്താൻ ശുപാർശ

flight-protest-farzeen-1
SHARE

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കാപ്പ ചുമഴ്ത്തണമെന്ന് പൊലീസ് റിപ്പോർട്ട്. ശുപാർശ ഡി ഐ ജി രാഹുൽ ആർ നായർ ജില്ല  കളക്ടർക്ക് കൈമാറി.സർക്കാർ നീക്കം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് ഫർസീൻ മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫർസീൻ മജീദിനെതിരെ കാപ്പ ചുമഴ്ത്തണമെന്ന് ആവശ്യപ്പെട്ട് ഡിഐജി തലത്തിൽ നിന്നാണ് കളക്ടറുടെ അനുമതിയ്ക്കായുള്ള  അപേക്ഷ പോയിട്ടുള്ളത്. ഫർസീൻ മജീദിനെ കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിക്കുമ്പോൾ കണ്ണൂർ ജില്ലയിൽ നിന്ന് നാടുകടത്തണമെന്നാണ് പോലീസ് ആവശ്യം. ഫർസീൻ മജീദിനെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് കളക്ടർക്ക് ശുപാർശ നൽകിയിട്ടുള്ളത്.പൊലീസാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ഫർസീൻ ചെറിയ ക്രിമിനലല്ലെന്നും ഇ.പി.ജയരാജൻ പ്രതികരിച്ചു 

നരേന്ദ്ര മോദി കേന്ദ്രത്തിൽ സ്വീകരിക്കുന്ന നിലപാടാണ് പിണറായി വിജയൻ കേരളത്തിൽ സ്വീകരിക്കുന്നതെന്ന് ഫർസീൻ മജീദ് മനോരമ ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന്റെ ഭാഗമായുള്ള കേസുകളാണ് തനിയ്ക്ക് എതിരെയുള്ളത് അതിന് കാപ്പ ചുമഴ്ത്താനാണ് പോകുന്നതെങ്കിലും പല സി പി എം പ്രവർത്തകർക്കും കണ്ണൂരിൽ കാലുകുത്താൻ യോഗ്യതയില്ലെന്നും ഫർസീൻ മജീദ് പ്രതികരിച്ചു. ശുപാർശ കളക്ടർ അംഗീകരിക്കുകയും അതിനുള്ള അന്തിമ അംഗീകാരം നൽകുന്ന സമിതിക്ക് അയക്കുകയും വേണം. ശുപാർശ അംഗീകരിച്ചാൽ യൂത്ത് കോൺഗസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റായ ഫർസീൻ മജീദിന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല.

MORE IN BREAKING NEWS
SHOW MORE