സിവിക് ചന്ദ്രന്റെ ജാമ്യം; കോടതി പരാമര്‍ശം ആശങ്കാജനകം: സിപിഎം

cpm-state
SHARE

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ഉത്തരവിലെ കോടതി പരാമര്‍ശത്തിനെതിരെ സിപിഎം. കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഘടകവിരുദ്ധം. വസ്ത്രധാരണത്തെപ്പറ്റിയുളള പരാമര്‍ശം വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുളള കടന്നുകയറ്റമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്. 

അതേസമയം, പീഡനപരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യഉത്തരവിലെ സെഷന്‍സ് കോടതി നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. നിരീക്ഷണം എസ്‌സി/എസ്ടി വിഭാഗത്തെ അതിക്രമിക്കുന്നത് തടയുന്ന നിയമത്തിനെതിരാണ്. സത്യം പുറത്തുവരാന്‍ പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ട്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് പരാതിക്കാരി അനുഭവിച്ച മാനസിക സമ്മര്‍ദം കാരണമെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. 

MORE IN BREAKING NEWS
SHOW MORE