സമരത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നില്ല: മന്ത്രി വി.അബ്ദുറഹ്മാൻ

minister-Abdhu-Rahman
SHARE

തീരവാസികളുടെ ആവശ്യങ്ങളില്‍ അടിയന്തര പരിഹാരം ഉറപ്പുനല്‍കിയെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍. പ്രശ്നങ്ങളെല്ലാം സമയബന്ധിതമായി പരിഹരിക്കും. സമരത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു. വിഡിയോ കാണാം. 

അതേസമയം, വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ സമരം തുടരും. ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഏഴ് ആവശ്യങ്ങളില്‍ അഞ്ചിലും ധാരണയായി. എന്നാല്‍,  ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കും

MORE IN BREAKING NEWS
SHOW MORE