വിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ധാരണ

vizhijam-protest-tvm
SHARE

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ സമരം തുടരും. സമരം പരിഹരിക്കാന്‍ മല്‍സ്യത്തൊഴിലാളികളുമായി മുഖ്യമന്ത്രി ഒരാഴ്ചയ്ക്കകം ചര്‍ച്ച നടക്കും. ഫിഷറീസ് മന്ത്രിയുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ നടപ്പായെങ്കില്‍മാത്രമേ സമരം അവസാനിപ്പിക്കുവെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. മല്‍സ്യത്തൊഴിലാളികളെ പ്രതിനിധീകരിച്ച് ഒന്‍പതംഗ സംഘമാണ് ചര്‍ച്ചയ്ക്കെത്തിയത്. വിഡിയോ കാണാം. 

ഫിഷറീസ് മന്ത്രി നടത്തിയ ചര്‍ച്ച പൊസിറ്റീവെന്ന് ലത്തീന്‍ അതിരൂപത. ക്യാംപുകളില്‍ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് മുന്‍പ് ഇത് സാധ്യമാകുമെന്നാണ് അറിയിച്ചത്. മണ്ണെണ്ണ സബ്സിഡി വിഷയം മുഖ്യമന്ത്രിയും മന്ത്രിസഭയും പരിഗണിക്കും

MORE IN BREAKING NEWS
SHOW MORE