യുവാവ് ലോറിക്കടിയിൽപ്പെട്ട് മരിച്ച സംഭവം: ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

alappuzha-accident
SHARE

ആലപ്പുഴ പുന്നപ്രയിൽ ദേശീയ പാതയിലെ കുഴികണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ  ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചകേസിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഡ്രൈവർ ഋഷി കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. ബസിൻ്റെ ഒരു ഭാഗം റോഡിൽ കയറ്റി പാർക്ക് ചെയ്തതു മൂലമാണ് ബൈക്ക് ബസിൽ തട്ടിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. ഋഷി കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ടാണ് പുന്നപ്ര കുറവൻ തോട് ഭാഗത്ത് ലോറിക്കടിയിൽ പെട്ട് ഗീതാജ്ഞലിയിൽ അനീഷ് കുമാർ മരിച്ചത്.  

MORE IN BREAKING NEWS
SHOW MORE