റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി: വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Salman-Rushdie
SHARE

ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനിടെ കത്തിക്കുത്തേറ്റ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും ഡോക്ടര്‍മാരോട് സംസാരിച്ചെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തല്‍ അദ്ദേഹത്തിന്‍റെ ചികില്‍സ തുടരും. ന്യൂയോര്‍ക്കിലെ പൊതുചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് അക്രമി അദ്ദേഹത്തെ കുത്തിവീഴ്ത്തിയത്. അറസ്റ്റിലായ പ്രതി ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്‍റെ ആരാധകനാണെന്ന് റിപ്പോര്‍ട്ട്. ഹാദി മതാറിന്‍റെ സമൂഹമാധ്യമങ്ങളിലെ  ഇടപെടലുകള്‍ പരിശോധിച്ചാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്.

MORE IN BREAKING NEWS
SHOW MORE