കുഴി പണ്ടേയുള്ള പ്രശ്നം; സിനിമാപ്പരസ്യം ഗൗരവമാക്കേണ്ട: റിയാസ്

pa-mohammed-riyas-2
SHARE

സിനിമയെയും പരസ്യത്തെയും ആനിലയില്‍ കണ്ടാല്‍മതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്നം. പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കും. 'ന്നാ താന്‍ കേസ് കൊട്' സിനിമാ പോസ്റ്റര്‍ വിവാദത്തിലാണ് പ്രതികരണം. വിഡിയോ കാണാം.

റോഡിലെ കുഴികളെ ട്രോളി, എന്നാ താന്‍ കേസുകൊട് സിനിമയുടെ പോസ്റ്റര്‍. കുഞ്ചാക്കോ ബോബന്‍ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെ അതിനെ താങ്ങിയും പിന്താങ്ങിയും രാഷ്ട്രീയപ്പോര്. വഴിയില്‍ കുഴിയുണ്ട്, എന്നാലും തിയറ്ററിലേക്ക് വന്നേക്കണേ എന്ന വാചകമാണ് സര്‍ക്കാര്‍ അനുകൂലികളെ ചൊടിപ്പിച്ചതും എതിരാളികളെ സന്തോഷിപ്പിച്ചതും. സിനിമയും പരസ്യവും സര്‍ക്കാരിന് എതിരല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. 

മൂന്നുദിവസം മുന്‍പിറങ്ങിയ ട്രെയ്‌ലറിലെ ഈ പരാമര്‍ശവും ഇന്നു വന്ന പരസ്യത്തിലെ തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്ന പരാമര്‍ശവും ചേര്‍ത്തുവായിച്ചവര്‍ക്ക് രാവിലെ തന്നെ  കുരുപൊട്ടി. അത് സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധമായി. ബഹിഷ്കരണ ആഹ്വാനമായി. നായകന്‍  കുഞ്ചാക്കോ ബോബന്‍റെ ഫെയ്സ്ബുക്ക് പേജിലുള്‍പ്പെടെ പ്രതിഷേധമായി.   പോസ്റ്ററിനെതിരായ പോസ്റ്റുകള്‍ വന്നതോടെ ഇവരെയും പൊതുമരാമത്ത് മന്ത്രിയെയും  ട്രോളുന്ന മീമുകളും പരാമര്‍ശങ്ങളും കമന്റ് ബോക്സില്‍ നിറഞ്ഞു.

രാഷ്ട്രീയനേതാക്കളും സാഹിത്യകാരന്മാരും പ്രതികരിച്ചു. പരസ്യത്തെപ്പോലും ഭയക്കുന്നവര്‍ക്ക് സാരമായെന്തോ സംഭവിച്ചുവെന്ന് ബെന്യാമിന്‍ കുറിച്ചു. കുഴിനിറഞ്ഞ റോഡിന്റെ ഓരത്തുള്ള സിനിമയുടെ ഹോര്‍ഡിങ്ങിന്റെ ചിത്രം ഹൈബി ഈഡന്‍ പങ്കുവച്ചു.  അതേസമയം  സിനിമയും  പരസ്യവും സര്‍ക്കാരിനെതിരല്ലെന്ന്  കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. പരസ്യം കണ്ടപ്പോള്‍ താന്‍ ചിരിച്ചു. നൂറു നല്ലകാര്യങ്ങള്‍ കണ്ടാലും ഒരു മോശം കാര്യം ഏറ്റെടുക്കുന്നതാണ് ഇപ്പോഴത്തെ രീതിയെന്നും കുഞ്ചാക്കോ ചൂണ്ടിക്കാട്ടി. ഒരു കുഴി ജീവിതം മാറ്റിമറിക്കുന്ന കള്ളനെക്കുറിച്ചാണ് ‘ന്നാ താന്‍ കേസ് കൊട്’ സിനിമ.  ട്രോളായ വാചകം പോസ്റ്ററില്‍ ചേര്‍ത്തത് സംവിധായകന്‍ തന്നെയാണ്.

MORE IN BREAKING NEWS
SHOW MORE