മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞു; പെരിയാർ തീരത്ത് ആശ്വാസം

mulla-periyar-dam-03
SHARE

മഴയും മുല്ലപ്പെരിയാറിലെ ജലനിരപ്പും കുറഞ്ഞതോടെ പെരിയാർ തീരത്ത് ആശ്വാസം. നീരൊഴുക്ക് കുറഞ്ഞതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.8 അടിയായി താഴ്ന്നു. ഇതോടെ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ അടച്ചു.  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് 5,650 ഘനയടിയായി കുറഞ്ഞു. അതേസമയം ന്യൂനമര്‍ദം പരിഗണിച്ച് ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കാന്‍ നിര്‍ദേശിച്ചുവെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE