ഇഡിക്കെതിരെ ഹർജിയുമായി ശൈലജ, മുകേഷ് ഉൾപ്പെടെ 5 എംഎൽഎമാർ

kk-sahilaja-mukesh-03
SHARE

കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ നൽകിയ പൊതു താൽപര്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും. കെ കെ ശൈലജ, ഐ.ബി സതീഷ്, എം. മുകേഷ്, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്. ഇഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും, ഇടപെടലുകൾ വികസനപ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹർജിയിലെ ആരോപണം. ഹർജി  ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നാളെ പരിഗണിക്കും.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് റദ്ദാക്കണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. തനിക്കു ലഭിച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക് രേഖാമൂലം അറിയിച്ചു.  സമൻസ് പിൻവലിക്കണമെന്നും ഐസക് ഇ.ഡിയോട് ആവശ്യപ്പെട്ടു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസുകൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ സമൻസുകൾ റദ്ദാക്കണമെന്നും, തുടർ നടപടികൾ വിലക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.  കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല.  കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത  അന്വേഷണം ഇ.ഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് ഹർജിയിൽ ആവശ്യപ്പെട്ടു. നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് തോമസ് ഐസക് രേഖാമൂലം അറിയിച്ചു.  കിഫ്ബി രേഖകളുടെ ഉടമസ്ഥൻ താനല്ല. തൻ്റെ സമ്പാദ്യം പൊതു സമൂഹത്തിന് മുന്നിലാണുള്ളതന്നും തോമസ് ഐസക് വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE