മണ്‍സൂണ്‍ പാത്തിയും ന്യൂനമര്‍ദവും; വെള്ളിയാഴ്ചവരെ മഴ തുടരും

rain
SHARE

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.  ഒറ്റപ്പെട്ട കനത്ത മഴക്കും സാധ്യതയുണ്ട്. ഒഡീഷ, ആന്ധ്ര തീരത്തു നില്‍ക്കുന്ന ന്യൂനമര്‍ദം , പടിഞ്ഞാറന്‍ തീരത്തെ മണ്‍സൂണ്‍ പാത്തി എന്നിവയാണ് മഴ തുടരാന്‍  കാരണമായത്. വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴക്ക് ഇടയുണ്ട്. ഇന്ന് കോട്ടയം മുതല്‍ കാസര്‍കോട് വവര ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ മഴ മുന്നറിയിപ്പില്ല. വിഡിയോ റിപ്പോർട്ട് കാണാം.

അതേസമയം, ഷട്ടറുകള്‍ തുറന്നിട്ടും ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു. ഇടുക്കിയില്‍ തുറന്ന മൂന്ന് ഷട്ടറുകളും ഉടന്‍ 80 സെന്‍റീമീറ്റര്‍ ആയി ഉയര്‍ത്തി. സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍ ജലം ആണ് പുറത്തേക്കൊഴുക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിയിലേക്ക് നീങ്ങുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം പുറത്തേത്ത് ഒഴുക്കും. അല്‍പസമയത്തിനകം10 ഷട്ടറുകളും 60 സെന്‍റീമീറ്റര്‍ അധികമുയര്‍ത്തും. ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ  രാവിലെ 10 മണിക്ക് ഡാം തുറക്കാനാണ് തീരുമാനം.

MORE IN BREAKING NEWS
SHOW MORE