ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ തോട്ടിൽ വീണു; ഒരാൾ മരിച്ചു

accidentchalakkudy-06
SHARE

റോഡിലെ വെള്ളക്കെട്ട് കാരണം റയിൽവേ ട്രാക്കിലൂടെ നടന്ന രണ്ടു സ്ത്രീകൾ ട്രയിനിൻ്റെ കാറ്റടിച്ച് തോട്ടിൽ വീണു. ഒരാൾ മരിച്ചു. ചാലക്കുടി വി.ആർ.പുരത്താണ് സംഭവം. ചാലക്കുടി വി.ആർ.പുരം സ്വദേശികളായ ദേവി കൃഷ്ണയും ഫൗസിയയും റയിൽവേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്നു. റോഡിൽ വെള്ളക്കെട്ടായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ നിന്നിറങ്ങി നിന്നു. മഴ കാരണം കുട ചൂടിയിരുന്നു. ട്രെയിൻ കടന്നു പോകുന്നതിൻ്റെ കാറ്റിൽ ഇരുവരും തോട്ടിൽ വീണു. നാട്ടുകാർ പിന്നാലെ ഇരുവരേയും കരയ്ക്കു കയറ്റി. ദേവി കൃഷ്ണയുടെ കാലിൽ ഇരുമ്പു കമ്പി കയറി വെളളത്തിൽ കുടുങ്ങി. വെള്ളത്തിൽ നിന്ന് പൊന്തനായില്ല. പുറത്തെടുത്ത് ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ദേവീ കൃഷ്ണയെ രക്ഷിക്കാനായില്ല. 

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ദേവീ കൃഷ്ണ മൂന്നു ദിവസം മുമ്പാണ് ജോലിയ്ക്ക് പോയി തുടങ്ങിയത്. ചാലക്കുടി പുഴയിൽ നിന്ന് വെള്ളം കയറി താഴ്ന്ന റോഡുകൾ വെള്ളക്കെട്ടിലായിരുന്നു. 

MORE IN BREAKING NEWS
SHOW MORE