കുഴിയടയ്ക്കാതെ ടോൾ പിരിവ് പാടില്ല; നിർത്തി വയ്ക്കണം; സതീശന്‍

vdsatheesan-06
SHARE

കുഴികളടയ്ക്കാതെ ദേശീയ പാതയില്‍ ടോൾ പിരിവ് പാടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂര്‍, എറണാകുളം കലക്ടര്‍മാരോട് ഈ ആവശ്യം ഉന്നയിക്കും. ടോള്‍ നികുതിയല്ല, സേവനത്തിന് നല്‍കുന്ന അധിക തുകയാണെന്നും സതീശൻ പറഞ്ഞു. ഗ്യാരന്‍റിയുള്ള റോഡുകളില്‍ കരാറുകാരനെ കൊണ്ട് കുഴിയടയ്പ്പിക്കേണ്ടതാണ്. നെടുമ്പാശേരിയില്‍ ദേശീയപാതയിലെ കുഴിയില്‍വീണ് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് ബൈക്ക് റോഡിലെ കുഴിയിൽ വീണതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചത്. കുഴിയിൽപ്പെട്ട് തെറിച്ച് വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

MORE IN BREAKING NEWS
SHOW MORE