റജിസ്റ്ററിൽ ഒപ്പുണ്ട്, ഡോക്ടർമാരില്ല; മിന്നൽ സന്ദർശനവുമായി മന്ത്രി; സൂപ്രണ്ടിനെ സ്ഥലം മാറ്റി

talukhospital-06
SHARE

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. ഹാജര്‍ ബുക്കില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലില്ല എന്നതടക്കം മന്ത്രി കണ്ടെത്തിയത് നിരവധി വീഴ്ചകൾ. ആശുപത്രി സൂപ്രണ്ടിനെ അടിയന്തരമായി സ്ഥലം മാറ്റി. മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ കണ്ടെത്തിയത് ഒട്ടേറെ വീഴ്ചകളായിരുന്നു. പ്രവർത്തിച്ചത് രണ്ട്  ഒ.പികൾ മാത്രം. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാർ പോലും ആശുപത്രിയിലില്ലായിരുന്നു.

ആശുപത്രിയിൽ മരുന്നുകൾ കിട്ടുന്നില്ലെന്നും പുറത്തുനിന്ന് വാങ്ങാൻ ഡോക്ടർമാർ കുറിച്ചു നൽകുന്നതായും രോഗികൾ മന്ത്രിയോട് പരാതിപ്പെട്ടു. സൂപ്രണ്ടിനോട് ക്ഷുഭിതയായി ആരോഗ്യ മന്ത്രി സ്ഥലം മാറ്റാൻ അടിയന്തിരമായി ഉത്തരവിട്ടു. ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെയാണ് സ്ഥലം മാറ്റിയത്. 

MORE IN BREAKING NEWS
SHOW MORE