മുനീറിനെതിരായ ഡിവൈഎഫ്ഐയുടെ അധിക്ഷേപ പ്രസംഗം; നിയമനടപടിക്ക് ലീഗ്

muneerdyfi-06
SHARE

എം.കെ.മുനീര്‍ എംഎല്‍എക്കെതിരായ ‍ഡിവൈഎഫ്ഐ നേതാവിന്റെ അധിക്ഷേപ പ്രസംഗത്തില്‍ മുസ്‍ലിം ലീഗ് നിയമനടപടിക്ക്. മുനീറിന്റെ ആരോഗ്യനിലയെ പരിഹസിച്ച ഡിവൈഎഫ്ഐക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. എംഎസ്എഫ് ക്യാംപില്‍ മുനീര്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രകടനം. 

ഡിവൈഎഫ്ഐ താമരശേരി ബ്ലോക്ക് സെക്രട്ടറിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി.മഹ്റൂഫ് നടത്തിയ ഈ പ്രസംഗമാണ് വിവാദത്തിലായത്. എം.കെ.മുനീര്‍ എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ പരിഹസിക്കുന്നതാണ് വാക്കുകള്‍. പ്രസംഗത്തിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് ലീഗ് തീരുമാനം. ഒപ്പം പഞ്ചായത്ത് തലങ്ങളില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കാനും മുസ്‍ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. 

വിഷയത്തില്‍ യൂത്ത് ലീഗും കഴിഞ്ഞദിവസം കൊടുവള്ളിയില്‍ പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന ക്യാംപിലായിരുന്നു എം.കെ.മുനീര്‍ എംഎല്‍എ നടത്തിയ വിവാദപരാമര്‍ശങ്ങളാണ് കൊടുവള്ളിയിലെ എംഎല്‍എ ഓഫിസിന് മുന്‍പില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധത്തിന് കാരണം. മതം, കമ്യൂണിസം, നാസ്തികത എന്നി വിഷയത്തില്‍ കമ്യൂണിസ്റ്റ് ആചാര്യന്‍മാര്‍ക്കെിതിരെയും സര്‍ക്കാരിന്റെ ലിംഗ സമത്വ നയത്തിനെതിരെയും എം.കെ.മുനീര്‍ നിശിത വിമര്‍ശനമുയര്‍ത്തിയിരുന്നു. 

MORE IN BREAKING NEWS
SHOW MORE