മൂന്നാറിൽ ഉരുൾപൊട്ടൽ; ആളപായമില്ല; 450 പേരെ മാറ്റി പാർപ്പിച്ചു

mudflowkundala-06
SHARE

മൂന്നാര്‍  കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോർട്ടുകൾ. ആളപായമില്ല. രണ്ട് കടമുറിയും അമ്പലവും മണ്ണിനടിയിലാണ്. 141 കുടുംബങ്ങളിലെ 450 പേരെ കുണ്ടള സ്കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് പുതുക്കുടിയിൽ റോഡ് തകർന്നു. മൂന്നാര്‍–വട്ടവട റൂട്ടില്‍  ഗതാഗതം പൂര്‍ണമായി നിലച്ചു. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്നും ജനങ്ങൾ എല്ലാവരും സുരക്ഷിതരാണെന്നും എ.രാജ എംഎല്‍എ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE