പൊതുസ്ഥലങ്ങളിൽ മാസ്കും സാനിറ്റൈസറും നിർബന്ധം; വീണ്ടും ഉത്തരവിറക്കി സർക്കാർ

thrissur-mask-wearing
SHARE

സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി.  കോവിഡ് നേരിയ തോതിൽ കൂടുന്ന സാഹചര്യത്തിലാണ് മാസ്ക് നിർബന്ധമാക്കിയത്.  എല്ലാ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും എല്ലാത്തരം വാഹനങ്ങളിലും മുഖാവരണം നിർബന്ധമാണ്.  എല്ലാ സ്ഥാപനങ്ങളും തിയേറ്ററുകളും ചടങ്ങുകളുടെ സംഘാടകരും അവിടെ എത്തുന്നവർക്ക് സാനിറ്റൈസർ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.  ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്.  ഇന്നലെ 1,113 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE