കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം: വി.സിയോട് വിശദീകരണം തേടി

governor-mark
SHARE

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായി നിയമനം നല്‍കിയത് ക്രമവിരുദ്ധമായാണെന്ന പരാതിയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട് വിശദീകരണം തേടി. സ്വാഭാവിക നടപടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നിയമ വിരുദ്ധമായി ഒന്നും നിയമനത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രിയ വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു. കെ.കെ. രാഗേഷിന്‍റെ ഭാര്യ ഡോ.പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപികയായി നിയമനം നല്‍കിയത് ക്രമവിരുദ്ധമായാണെന്ന പരാതിയില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലറോട്  അടിയന്തര വിശദീകരണം തേടി. കൂടുതല്‍ അധ്യാപനപരിചയം, അക്കാദമിക യോഗ്യതകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയുള്ളവരെ പിന്‍തള്ളി അസോസിയേറ്റ് പ്രൊഫസര്‍നിയമന റാങ്ക് പട്ടികയില്‍ ഡോ.പ്രിയക്ക് ഒന്നാം റാങ്ക് നല്‍കി എന്നാണ് പരാതി. 

യുജിസി ചട്ടങ്ങള്‍ അനുസരിച്ച് എട്ടുവര്‍ഷം അധ്യാപന പരിചയമുള്ളവരെമാത്രമെ അസോസിയേറ്റഡ് പ്രൊഫസര്‍നിയമനത്തിന് പരിഗണിക്കാവൂ. ഗവേഷണ പഠനത്തിന് ചെലവഴിച്ച് മൂന്നു വര്‍ഷം കൂടി അധ്യാപനപരിചയമായി കണക്കാക്കിയാണ് യോഗ്യതാ മാനദണ്ഡം കണക്കാക്കിയതെന്നും ഇത് യുജിസി ചട്ടത്തിന് വിരുദ്ധമാണെന്നുമാണ് പരാതി. വിശദീകരണം തേടിയത് സ്വാഭാവിക നടപടിയെന്ന് ഗവര്‍ണർ പറഞ്ഞു. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം യുജിസി ചട്ടമനുസരിച്ചാണ് നിയമനമെന്നും ഒരു നിയമവിരുദ്ധ നടപടിയും ഉണ്ടായിട്ടില്ലെന്നും ഡോ.പ്രിയ വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE