ബഫര്‍സോണ്‍: മുഖ്യമന്ത്രിക്ക് കത്തയച്ചു; ഒരു മാസമായിട്ടും മറുപടിയില്ല: വിമർശിച്ച് രാഹുൽ

rahul-wayanad
SHARE

ഇഡി യെക്കൊണ്ട് 5 ദിവസം ചോദ്യം ചെയ്യിപ്പിച്ചാൽ എന്നെ ഭയപ്പെടുത്താനാകുമെന്ന് പ്രധാനമന്ത്രി വിചാരിക്കുന്നെന്ന് രാഹുൽ ഗാന്ധി. തന്റെ ഓഫിസിനു നേരെ അക്രമം നടത്തി തന്നെ ഭീഷണിപ്പെടുത്താമെന്നു സിപിഎമ്മും കരുതുന്നു. എന്നാൽ, അക്രമത്തിലൂടെയും ഹിംസയിലൂടെയും ആളുകളുടെ അഭിപ്രായം മാറ്റിയെടുക്കാനാവില്ല. ആത്മധൈര്യമില്ലാത്തതിനാലാണ് ബിജെപിയും സിപിഎമ്മും അക്രമത്തിന്റെ പാത സ്വീകരിക്കുന്നത്. 

ബഫര്‍സോണ്‍ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് ഒരുമാസമായിട്ടും മറുപടിയില്ല. ജനാഭിലാഷമനുസരിച്ച് മുഖ്യന്ത്രി ഇടപെടണം. ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും. ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉണ്ടാക്കാൻ പാടില്ലെന്നാണ് യുഡിഎഫ് നിലപാട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് എൽഡിഎഫും മുഖ്യമന്ത്രിയും അവസാനിപ്പിക്കണം. എന്റെ  ഓഫിസ് തകർത്തതുകൊണ്ടൊന്നും കാര്യമില്ല. പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിലാണ്. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തരിക്കുന്നത്. 

പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി  പെട്ടെന്നു തന്നെ ഇടപെടണം. എൽഡിഎഫ് സർക്കാർ ബഫർ സോണിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാൽ കോൺഗ്രസ് ശക്തമായി ചെറുക്കും. യുഡിഎഫും കോൺഗ്രസും മാത്രമല്ലാ വയനാട്ടിലെ ജനങ്ങളാകെ ഈ നിലപാടിലാണെന്നു മുഖ്യമന്ത്രി മനസിലാക്കണം. വയനാട്ടുകാരെ അക്രമത്തിലൂടെയോ ഭീഷണിപ്പെടുത്തിയോ പിന്മാറ്റാൻ കഴിയില്ല. കർഷകനിയമങ്ങൾ മോദിയെക്കൊണ്ട് പിൻവലിപ്പിച്ചതു പോലെ ബഫർ സോൺ പ്രഖ്യാപനവും പിൻവലിപ്പിക്കുമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.  ബഫർസോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ യുഡിഎഫ് നടത്തിയ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

MORE IN BREAKING NEWS
SHOW MORE