ആലപ്പുഴയിൽ വീണ്ടും പ്രകോപന മുദ്രാവാക്യവുമായി സിപിഎം പ്രവർത്തകർ

ldf-ralley
SHARE

ആലപ്പുഴയിൽ വീണ്ടും പ്രകോപന മുദ്രാവാക്യവുമായി ഒരു വിഭാഗം സിപിഎം പ്രവർത്തകർ. എംഎൽഎമാരും സിപിഎം- സിപിഐ ജില്ലാ സെക്രട്ടറിമാരും ഘടകക്ഷി നേതാക്കളും നയിച്ച എൽഡിഎഫ് ജില്ലാ റാലിയിലാണ് പ്രകോപനമുദ്രാവാക്യം ഉയർന്നത്. കൈവെട്ടും ,കാൽ വെട്ടും ,തലവെട്ടി ചെങ്കൊടി നാട്ടും.വെറുതെ  ഞങ്ങൾ പറയില്ല ,പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ടെന്നുമായിരുന്നു മുദ്രാവാക്യം .

രാവിലെ അമ്പലപ്പുഴയിലെ സിപിഎം റാലിയിലും ഈ മുദ്രാവാക്യം മുഴങ്ങിയിരുന്നു. അതേസമയം അമ്പലപ്പുഴയിലെ പ്രകോപനമുദ്രാവാക്യത്തിൽ പ്രതികരണവുമായി എച്ച്. സലാം എംഎൽഎ രംഗത്തെത്തി. എകെജി സെന്റർ ആക്രമണത്തെ ചെറുതാക്കി കാണിക്കാനാണ് മുദ്രാവാക്യ വിവാദം എന്ന് എച്ച്.സലാം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE