സിബിഐ അന്വേഷണത്തിന് തയാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സതീശന്‍

satheesan-gold
SHARE

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. അവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്വേഷണം തുടങ്ങിയപ്പോള്‍ കേന്ദ്രഏജന്‍സികള്‍ക്ക് എതിരായി. അവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം തുടങ്ങി. കേന്ദ്ര ഏജന്‍സികളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. അവര്‍ അധികാരം ദുരുപയോഗിക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ ഭീതിയാണ് സ്വര്‍ണക്കടത്ത് കേസിന് വിശ്വാസ്യത ഉണ്ടാക്കിയത്. അപ്പോഴാണ് പ്രതിപക്ഷം വിഷയം ഏറ്റെടുത്തതെന്നും സതീശന്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE