സഭയിൽ മാധ്യമവിലക്കില്ലെന്ന് സ്പീക്കര്‍; നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

mb-rajesh-vd-satheesan-03
SHARE

നിയമസഭയിൽ മാധ്യമ വിലക്കെന്ന വാർത്ത തെറ്റ് , ആസൂത്രിതമെന്ന് സ്പീക്കര്‍ എം.ബി.രാജേഷ്. മാധ്യമ നിയന്ത്രണങ്ങളെക്കുറിച്ച് പെരുപ്പിച്ചാണ് വാര്‍ത്ത വന്നതെന്ന് സ്പീക്കര്‍. പ്രതിഷേധമായതിനാലാണ് പ്രതിപക്ഷത്തെ സഭാ ടിവിയില്‍ കാണിക്കാതിരുന്നത്. മീഡിയാ റൂം ഒഴികെയുള്ള ഇടങ്ങളിൽ വീഡിയോ ചിത്രീകരണം അനുവദനീയമല്ല. എല്ലായിടത്തും പ്രവേശനമുണ്ട്. മീഡിയ പാസ് ഉള്ളവർക്ക് സഭാ മന്ദിരത്തിൽ ഓഫീസുകളിൽ പോകുന്നതിന് തടസമില്ല. പ്രതിപക്ഷ പ്രതിഷേധങ്ങൾ സഭ ടി.വി. ഒഴിവാക്കിയെന പരാതി പരിശോധിച്ചു. ചട്ടമനുസരിച്ച് സഭയിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ മാത്രമെ നൽകാനാവൂ. പ്രതിഷേധമായതിനാലാണ് പ്രതിപക്ഷ പ്രതിഷേധം കാണിക്കാതിരുന്നത്. ഭരണപക്ഷ പ്രതിഷേധങ്ങളും സംപ്രേഷണം ചെയ്തിരുന്നില്ല. പക്ഷം നോക്കിയല്ല ദൃശ്യങ്ങൾ നൽകുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.

സഭാ ടി വി സംപ്രേഷണത്തിൽ വീഴ്ചയില്ല. സഭാ ടി.വി സംപ്രേഷണത്തിൽ അപാകതയെന്ന ആക്ഷേപം വസ്തുതാപരം അല്ല. നിയമസഭക്ക് ഉള്ളിൽ ദൃശ്യങ്ങൾ പകർത്തുന്നത് ശരിയല്ല. മൊബൈലിൽ ചിത്രീകരിച്ചത് പരിശോധിച്ചു. എം. എൽ. എ മാരും മാധ്യമ പ്രവർത്തകരും ദൃശ്യങ്ങൾ പകർത്തി. സഭാംഗങ്ങൾ ചില മാധ്യമ പ്രവർത്തകർ എന്നിവർ ദൃശ്യങ്ങൾ പകർത്തിയത് ചട്ടലംഘനം. സഭയോടുള്ള അവഹേളനം. മാധ്യമ പ്രവർത്തകർ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. മാധ്യമങ്ങൾക്ക് ഒരു തടസവും നിയമസഭയിൽ ഉണ്ടാകില്ലെന്നും സ്പീക്കർ. 

ഭരന്ന പക്ഷ പ്രതിഷേധം സഭാ ടി.വിയിൽ കാണിച്ചെന്ന് പ്രതിപക്ഷ നേതാവ്. റൂളിങ്ങിനെ ബഹുമാനിക്കുന്നു ,പക്ഷെ സത്യമായിരിക്കണമെന്ന് സതീശൻ. സഭാ ടിവിക്കെതിരെ നിരവധി ആരോപണങ്ങൾ

. അതിൽ നടപടി വേണ

മെന്നും പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE