അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍: ഏഴു പേര്‍ അറസ്റ്റില്‍

kozhikode-corporation
SHARE

കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച കേസില്‍ രണ്ട് ഉദ്യോഗസ്ഥരടക്കം ഏഴുപേര്‍ അറസ്റ്റില്‍. നാലുലക്ഷം രൂപ കൈക്കൂലി നല്‍കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കെട്ടിടവിഭാഗത്തിലെ ക്ലര്‍ക്ക് പി.കെ സുരേഷാണ് ഉദ്യോഗസ്ഥരുടെ പാസ് വേര്‍ഡ് ചോര്‍ത്തി കെട്ടിടത്തിന്  അനുമതി നല്‍കിയത്.

അബൂബക്കര്‍ സിദ്ദിഖിന്റ കാരപ്പറമ്പിലുള്ള കെട്ടിടത്തിന് അനുമതി നല്‍കിയ കേസിലാണ് അറസ്റ്റ്. അബൂബക്കറിന് പുറമെ കോര്‍പറേഷനില്‍ നിന്ന് വിരമിച്ച എ.ഇ  പി സി കെ രാജന്‍, എല്‍.ഡി ക്ലര്‍ക്കുമാരായ എം.അനില്‍കുമാര്‍, പി കെ സുരേഷ്, ഇടനിലക്കാരായ യാഷിര്‍ അലി, മുഹമ്മദ് ജിഫ്രി, ഫൈസല്‍അഹമ്മദ് എന്നിവരാണ് പിടിയിലായത്. പി.സി.കെ രാജനെയാണ് കെട്ടിട ഉടമ ആദ്യം സമീപിക്കുന്നത്. രാജന്‍ ഇടനിലക്കാരനായ ഫൈസലിനേയും ഫൈസല്‍ മുഹമ്മദ് ജിഫ്രിയേയും ജിഫ്രി യാഷിറിനെയും പരിചയപ്പെടുത്തി കൊടുക്കുന്നു. യാഷിര്‍ ക്ലര്‍ക്ക് അനില്‍കുമാറുമായി ചര്‍ച്ച നടത്തി കരാര്‍ ഉറപ്പിക്കുന്നു. തുടര്‍ന്ന് അനിലും കെട്ടിടവിഭാഗത്തിലെ ക്ലര്‍ക്ക് പി.കെ സുരേഷും ചേര്‍ന്ന് കെട്ടിട നമ്പരിന് അപേക്ഷിച്ച മറ്റ് രണ്ടുപേരുടെ അപേക്ഷ തിരുത്തി അബൂബക്കറിന്റ കെട്ടിടത്തിന് അനുമതി നല്‍കി. കഴിഞ്ഞമാസം വിരമിച്ച ഡെപ്യൂട്ടി സെക്രട്ടറി അച്യുതന്റ ലോഗിന്‍ െഎഡിയും പാസ് വേര്‍ഡും ഉപയോഗിച്ചാണ് സുരേഷ് ക്രമക്കേട് നടത്തിയത്. 

കൈക്കൂലിയായി കൊടുത്ത നാലുലക്ഷത്തില്‍ മൂന്നുലക്ഷവും ഇടനിലക്കാര്‍ കൈപ്പറ്റി. സംഭവം വിവാദമായതോടെ പണം തിരികെ കൊടുത്തെന്നും പ്രതികള്‍ മൊഴി നല്‍കി. െഎ ടി ആക്ട് അനുസരിച്ചും വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തിയുമാണ് അറസ്റ്റ്. സമാനമായ രീതിയില്‍ അഞ്ചു കെട്ടിടങ്ങള്‍ക്ക് കൂടി നമ്പര്‍ നല്‍കിയിട്ടുണ്ട്. അതില്‍ അന്വേഷണം തുടരുകയാണ്

MORE IN BREAKING NEWS
SHOW MORE