ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍നിര്‍മിക്കാൻ ഉത്തരവ്: 42ലക്ഷത്തോളം അനുവദിച്ചു

cliff-house-security
ഫയൽ ചിത്രം
SHARE

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് പുനര്‍ നിര്‍മിക്കുന്നതിനായി നാല്‍പത്തി രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് തുകയ്ക്ക് ഭരണാനുമതി നല്‍കി ഉത്തരവിറങ്ങി. ചുറ്റുമതിലും പുതിയ തൊഴുത്ത് നിര്‍മാണത്തിനുമായാണ് തുക വിനിയോഗിക്കുക. പൊതുമരാമത്ത് സെക്രട്ടറി അജിത്ത്കുമാറാണ് ഉത്തരവിറക്കിയത്. തുകയ്ക്ക് ഭരണാനുമതിയായതോടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. നേരത്തെ നല്‍കിയ ശുപാര്‍ശ പ്രകാരമാണ് കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്.

MORE IN BREAKING NEWS
SHOW MORE