‘തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് കഴിയും; ക്ഷമ നശിച്ചാല്‍ ഒറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങില്ല'

k-sudhakaran-wayanad
SHARE

തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ക്ഷമ നശിച്ചാല്‍ ഒരൊറ്റ സിപിഎമ്മുകാരനും പുറത്തിറങ്ങി നടക്കില്ല. എതിര്‍ക്കാനും തിരിച്ചടിക്കാനും കോണ്‍ഗ്രസിന് കഴിവുണ്ടെന്നും സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കല്‍പറ്റയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ  സംഘടിപ്പിച്ച മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണക്കേസില്‍ പ്രതിയായ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിനെ പുറത്താക്കി. കെ.ആര്‍. അവിഷിത്തിനെയാണ് പുറത്താക്കിയത്. ഈ മാസം 15 മുതല്‍ പ്രാബല്യമെന്ന് ഉത്തരവില്‍. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE