ഉദ്ധവ് രാജിവയ്ക്കില്ല; അഘാഡി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും

PTI2_28_2014_000045A
Mumbai: Shiv Sena leader Udhav Thackeray addressing the media at Sena headquarter in Mumbai on Friday. PTI Photo(PTI2_28_2014_000045A)
SHARE

മഹാരാഷ്ട്രയില്‍ അഘാഡി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും. ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ബി.ജെ.പി പിന്നണിയിലുള്ള വിമത നീക്കത്തിന് വഴങ്ങിക്കൊടുക്കേണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ശിവസേനയിലെ വിമത നീക്കത്തിൽ ആടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം. ഷിന്‍ഡെയുടെ ക്യാംപില്‍ 50 എംഎല്‍എമാര്‍ ആയെന്നാണ് സൂചന. ശിവസേന വിമതര്‍ക്കൊപ്പം ഏഴു സ്വതന്ത്രരും ഒപ്പമുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. അതിനിടെ ശിവസേനയിലെ വിമതനീക്കത്തിനു കാരണം ബിജെപിയെന്ന് സഞ്ജയ് റാവുത്ത് പ്രതികരിച്ചു. വിമതനീക്കത്തിനെതിരെ നിയമപോരാട്ടം തുടങ്ങിയെന്നും റാവുത്ത് പറഞ്ഞു. അതേസമയം സഞ്ജയ് റാവുത്ത് ഉടന്‍ ശരത് പവാറിനെ കാണും. 

MORE IN BREAKING NEWS
SHOW MORE