അനിത സഭാമന്ദിരത്തില്‍ കടന്നത് പാസ് ഇല്ലാതെ; നാലുപേർക്കെതിരെ നടപടി

MB-FRajesh
SHARE

പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയയായ അനിത പുല്ലയില്‍ സഭാമന്ദിരത്തില്‍ കടന്നത് പാസില്ലാതെയെന്ന് സ്പീക്കര്‍ എം ബി രാജേഷ്. നാലുപേര്‍ക്കെതിരെ നടപടിയെടുക്കും. വീഴ്ച ബോധ്യപ്പെട്ടെന്നും സ്പീക്കർ പറഞ്ഞു. ലോക കേരള സഭ നടന്ന രണ്ടു ദിവസവും അനിത നിയമസഭാസമുച്ചയത്തിൽ ഉണ്ടായിരുന്നു. സഭാ ടിവിക്കു സാങ്കേതികസേവനം നല്‍കുന്ന ജീവനക്കാരിക്കൊപ്പമാണ് അവർ കയറിയത്. ഉത്തരവാദികളായ നാലുപേരെ സഭാ ടിവി ചുമതലകളില്‍ നിന്ന് നീക്കി. ഒാപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കാനുള്ള പാസുമായാണ് അനിത സഭാ വളപ്പിലെത്തിയത്. പൊതുക്ഷണപത്രമാണ് ഓപ്പണ്‍ ഫോറത്തിന് നല്‍കിയതെന്നും സ്പീക്കർ പറഞ്ഞു. 

അനിത പുല്ലയിലിന്റെ 2021 ലെ അഭിമുഖം സഭ ടി.വി യുടെ ഒ.ടി.ടിയിൽ നിന്ന് മാറ്റുന്നത് എന്ന് പരിശോധിക്കും. സഭ ടി.വി.യുടെ ഒ.ടി.ടി. സാങ്കേതിക സഹായം പൂർണമായും നിയമസഭ ഐ.ടി. വിഭാഗത്തിന് കൈമാറും

MORE IN BREAKING NEWS
SHOW MORE