ഷിന്‍ഡേയ്ക്ക് പിന്തുണ കൂടുന്നു; 50 എംഎൽഎമാർ ഒപ്പമെന്ന് സൂചന

shinde-camp-1
ഫയൽ ചിത്രം
SHARE

മഹാരാഷ്ട്രയില്‍ വിമത നേതാവിന്‍റെ ക്യാംപില്‍ എംഎല്‍എമാര്‍ 50 ആയെന്ന് സൂചന. ശിവസേന വിമതര്‍ക്കൊപ്പം ഏഴുസ്വതന്ത്രരും ഒപ്പമുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു. ശിവസേന നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തുവെന്ന അവകാശവാദവുമായി വിമത നേതാവ് എക്നാഥ് ഷിന്‍ഡെ രംഗത്തെത്തിയിരുന്നു. നിയമസഭാ കക്ഷി നേതാവ് താനാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കും നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഷിന്‍ഡെ കത്തയച്ചു. ഷിൻഡെ ഇന്ന് ഗവർണറെ കണ്ടേക്കും. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷാ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തും. അതേസമയം ഷിന്‍ഡെ ഉള്‍പ്പെടെ 13 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ കത്ത് നല്‍കി.

MORE IN BREAKING NEWS
SHOW MORE