പിജി വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പിന്‍റെ പേരില്‍ കോഴിക്കോട് മെഡി. കോളജില്‍ രോഗികളോട് ക്രൂരത

clt-medical-collage
SHARE

പിജി വിദ്യാര്‍ഥികളുടെ പരീക്ഷാ നടത്തിപ്പിന്‍റെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളോട് കൊടുംക്രൂരത. ശസ്ത്രക്രിയ കഴിഞ്ഞ് പ്രത്യേക പരിചരണം വേണ്ടവര്‍ ഉള്‍പ്പെടെ ഇരുപത്തിയഞ്ചോളം രോഗികളെ 10 മണിക്കൂര്‍ വരാന്തയില്‍ കിടത്തി. രാവിലെ ഏഴുമുതല്‍ വൈകീട്ട്   അ‍ഞ്ചുമണി വരെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പത്താം വാര്‍ഡിലെ രോഗികളെ വരാന്തയിലേക്ക് മാറ്റിയത്. ചിലരെ കട്ടിൽ സഹിതം വരാന്തയിലേക്കു കൊണ്ടുപോയി. ഫാന്‍ പോലും ഇല്ലാതെയാണ് ഇത്രയും സമയം രോഗികള്‍ വരാന്തയില്‍ കഴിച്ചുകൂട്ടിയത്. ഒരു പരീക്ഷാ ഹാൾ മാത്രമാണുള്ളതെന്നും പിജി വിദ്യാർഥികളുടെ  രണ്ട് പരീക്ഷകൾ ഒരുമിച്ചു വന്നതിനാലാണ് രോഗികളെ മാറ്റേണ്ടി വന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

കോഴിക്കോട്മെഡിക്കൽ കോളജ് ആശുപത്രിയിൽ പിജി വിദ്യാർഥികളുടെ പരീക്ഷയ്ക്കായി രോഗികളെ  പത്തുമണിക്കൂറോളം വരാന്തയില്‍ കിടത്തി. രാവിലെ ഏഴുമണിയോടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ പത്താം വാര്‍ഡിലെ ഇരുപത്തഞ്ചോളം രോഗികളെ വരാന്തയിലേക്ക് മാറ്റിയത്. ശസ്ത്രക്രിയ കഴിഞ്ഞ്  പ്രത്യേക പരിചരണം വേണ്ട രോഗികളും ഇതില്‍ ഉള്‍പ്പെടുന്നു. ചിലരെ കട്ടിൽ സഹിതം വരാന്തയിലേക്കു കൊണ്ടുപോയി.

പരീക്ഷ കഴിഞ്ഞു വൈകിട്ട് അഞ്ചുമണിയോടെയാണ് ഇവരെ തിരികെ വാർഡിലേക്കുമാറ്റിയത്. ഫാന്‍ പോലും ഇല്ലാതെയാണ് ഇത്രയും സമയം രോഗികള്‍ വരാന്തയില്‍ കഴിച്ചുകൂട്ടിയത്. ഒരു പരീക്ഷാ ഹാൾ മാത്രമാണുള്ളതെന്നും പിജി വിദ്യാർഥികളുടെ  രണ്ട് പരീക്ഷകൾ ഒരുമിച്ചു വന്നതിനാലാണ് രോഗികളെ മാറ്റേണ്ടി വന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

MORE IN BREAKING NEWS
SHOW MORE