എസ്്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതി

sndp-case
SHARE

എസ്്എൻഡിപി യോഗം മൈക്രോ ഫിനാൻസ്  തട്ടിപ്പു കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. നിലവിലെ അന്വേഷണം  തൃപ്തികരമല്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ  വിജിലൻസ് എസ്.പി  ജൂലൈ പതിനഞ്ചിനു കോടതിയിൽ നേരിട്ട് ഹാജരായി  വിശദീകരണം നൽകണമെന്നും ജസ്റ്റിസ് കെ ബാബു നിർദേശിച്ചു. 

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഹർജിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. പദ്ധതിയിൽ വൻതട്ടിപ്പ് നടന്നതായാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

MORE IN BREAKING NEWS
SHOW MORE