സിസ്റ്റര്‍ സെഫി ജയില്‍മോചിതയായി; മാധ്യമങ്ങളോട് പ്രതികരിച്ചില്ല

sefi-bail
SHARE

അഭയ കൊലക്കേസ് പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെച്ചു. വിചാരണക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

ജാമ്യം ലഭിച്ച സിസ്റ്റര്‍ സെഫി ജയില്‍മോചിതയായി. അട്ടക്കുളങ്ങര ജയിലില്‍നിന്ന് പുറത്തിറങ്ങിയ സെഫിയെ സ്വീകരിക്കാന്‍ കന്യാസ്ത്രീകള്‍ ഉള്‍പപ്പെടെ എത്തിയിരുന്നു. തുടര്‍ന്ന് അവര്‍ കോട്ടയത്തേക്ക് തിരിച്ചു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ സെഫി തയാറായില്ല

MORE IN BREAKING NEWS
SHOW MORE