ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂര മര്‍ദനം; പിന്നിൽ എസ്‍ഡിപിഐ – ലീഗ് പ്രവര്‍ത്തകരെന്ന് പരാതി

jishnu-dyfi
SHARE

കോഴിക്കോട് ബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് ക്രൂര മര്‍ദനം. എസ്‍ഡിപിഐ – ലീഗ് പ്രവര്‍ത്തകര്‍ ആണ് മര്‍ദനത്തിന് പിന്നില്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു രാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ബുധനാഴ്ച്ച രാത്രിയാണ് ജിഷ്ണുരാജിനെ ഒരു സംഘം തടഞ്ഞുവച്ച് മര്‍ദിച്ചത്. കണ്ടാലറിയാവുന്ന എസ്ഡിപിഐ– ലീഗ് പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നില്ലെന്ന് ജിഷ്ണു പറഞ്ഞു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിപിഎം നേതാക്കള്‍ക്കെതിരെ പറയിപ്പിച്ചത്. പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മര്‍ദിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം മേഖലയില്‍ മുസ്്ലിം ലീഗിന്‍റെ കൊടികള്‍ ആരോ നശിപ്പിച്ചിരുന്നു. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല. കൊടികള്‍ നശിപ്പിച്ചത് ജിഷ്ണുവാകാമെന്ന് തെറ്റിദ്ധരിച്ചാകാം ആക്രമണം എന്നാണ് പൊലിസ് നിഗമനം. 

MORE IN BREAKING NEWS
SHOW MORE