ഡോളർ കടത്തുകേസ്: സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക് നൽകാനാകില്ലെന്ന് കോടതി

swapna-gurads
SHARE

ഡോളർ കടത്തുകേസിലെ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ.ഡിക്ക് നൽകാനാകില്ലെന്ന് കോടതി. ഇ.ഡി.യുടെ അപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തീർപ്പാക്കി. കോടതി വഴി മൊഴി ഇ.ഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്നായിരുന്നു വാദം. 

ഇ.ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുൻപ് കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസമൊഴിക്കായി ഇ.ഡി. കോടതിയെ സമീപിച്ചത്.

MORE IN BREAKING NEWS
SHOW MORE