യോഗ ലോകത്തിന്‍റെ ഉല്‍സവം; യോഗാദിനത്തിൽ പ്രധാനമന്ത്രി

modi-yoga-3
SHARE

യോഗ ലോകത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യാന്തര യോഗദിനത്തോട് അനുബന്ധിച്ച് മൈസൂരുവിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷം മുൻപ് വീടുകളിൽ മാത്രമാണ് യോഗ ചെയ്തിരുന്നത് ഇന്ന് ലോകമെമ്പാടും അതിനു സ്വീകാര്യത ലഭിച്ചെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സൊനോവാള്‍ എന്നിവരുള്‍പ്പെടെ എണ്ണായിരത്തോളം പേര്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തു. 

രാജ്യാന്തര യോഗദിനത്തിൽ ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ 75 ചരിത്രപ്രധാനമായ സ്ഥലങ്ങളിൽ യോഗപ്രദർശനം പുരോഗമിക്കുകയാണ്. 75 കേന്ദ്രമന്ത്രിമാരാണ് 75 ഇടങ്ങളിലെ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായാണ് മൈസുരുവിൽ നടക്കുന്ന യോഗദിന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ലോകമെമ്പാടും 25 കോടി പേര്‍ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുമെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE