ലൈഫ് മിഷനിൽ അന്വേഷണം തുടരാൻ സിബിഐ; പ്രതി സരിത്തിന് നോട്ടിസ്

sarithcbi-25
SHARE

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അന്വേഷണം പുനരാരംഭിച്ച് സിബിഐ. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ  ചോദ്യം ചെയ്തു.  ഫ്ലാറ്റ് നിര്‍മാണത്തിനായി ദുബായ് ആസ്ഥാനമായ റെഡ്ക്രസന്‍റില്‍ നിന്നു ലൈഫ് മിഷന്‍ പണം സ്വീകരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചാണെന്നാണ് സിബിഐ കേസ്.

2020 ഓഗസ്റ്റില്‍ സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ലൈഫ് മിഷന്‍ ഓഫിസിലെത്തി വിജിലന്‍സ് മുഴുവന്‍ രേഖകളും പിടിച്ചെടുക്കുകയായിരുന്നു. കേസ് ഹൈക്കോടതിയും കടന്നു സുപ്രീംകോടതിയിലെത്തുകയായിരുന്നു. സുപ്രീംകോടതി ഉത്തരവോടെയാണ് അന്വേഷണം സിബിഐ പുനരാരംഭിച്ചത്. ഇന്നു സരിത്ത് ചോദ്യം ചെയ്യലിനായി സിബിഐ ഓഫിസില്‍ ഹാജരായി.

 മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, സ്വപ്നാ സുരേഷ് എന്നിവരേയും സിബിഐ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ഫ്ലാറ്റിനായി 20 കോടി റെഡ്ക്രസന്‍റില്‍ നിന്നും ലൈഫ് മിഷന്‍ സ്വീകരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നാണെന്നും സിബിഐ കേസില്‍ പറയുന്നു.  കരാര്‍ റെഡ്ക്രസന്‍റും യൂണിടാകും തമ്മിലാണെന്നും കക്ഷിയല്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. റെഡ്ക്രസന്‍റുമായി ചേര്‍ന്നു നിര്‍മിക്കുന്ന 20 കോടിയുടെ ഫ്ലാറ്റില്‍ നാലേകാല്‍ കോടി രൂപ കമ്മീഷനായി നല്‍കിയെന്നാണ് കേസ്. എം.ശിവശങ്കറുള്‍പ്പെടെ എട്ടു പേരെ പ്രതികളാക്കിയായിരുന്നു എഫ്.ഐ.ആര്‍.

MORE IN BREAKING NEWS
SHOW MORE