ഡിജിറ്റൽ തെളിവുകൾ ശക്തം; ശിക്ഷാ വിധി സമൂഹത്തിനുള്ള സന്ദേശമാകും; സ്പെഷ്യൽ പ്രോസിക്യൂട്ടർ

procecuter-24
സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്
SHARE

വിസ്മയ കേസിലെ ഡിജിറ്റൽ തെളിവുകൾ ശക്തമെന്ന്  സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്  മനോരമ ന്യൂസിനോട്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. ശിക്ഷാ വിധി സമൂഹത്തിനുള്ള സന്ദേശമാകും. വിചാരണ വേളയിലുണ്ടായ വൈകാരിക സംഭവങ്ങൾ മനസിൽ നിന്നും മായുന്നില്ലെന്നും ഫോൺ സംഭാഷണങ്ങൾ കോടതിയിൽ കേൾപ്പിച്ചപ്പോൾ വിസ്മയയുടെ മാതാപിതാക്കൾ വിങ്ങിപ്പൊട്ടിയെന്നും ജി.മോഹൻരാജ് മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

ശിക്ഷയിന്‍മേലുള്ള വാദം രാവിലെ 11 മണിക്ക്  ആരംഭിക്കും.  ജാമ്യം റദ്ദാക്കി ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുന്ന  കിരണ്‍ കുമാറിനെ കോടതിയില്‍ ഹാജരാക്കും.  

MORE IN BREAKING NEWS
SHOW MORE