കിരൺകുമാർ ദാക്ഷിണ്യം അര്‍ഹിക്കുന്നില്ല; ഭാര്യ ഭര്‍ത്താവിന്റെ കളിപ്പാവയല്ല; വിധിന്യായം ഇങ്ങനെ

vismaya-case
SHARE

വിസ്മയ സ്ത്രീധനപീഡനമരണക്കേസിൽ പ്രതി കിരൺകുമാർ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായം. ജീവിതത്തില്‍ പ്രതീക്ഷയോടെ കയറിവന്ന പെണ്‍കുട്ടിയെ ഒരു ദയയുമില്ലാതെ ദ്രോഹിച്ചു. വിസ്മയയെ ദേഷ്യംപിടിപ്പിച്ച് മാനസികമായി ദ്രോഹിക്കാന്‍ കിരണ്‍ നിരന്തരം ശ്രമിച്ചു. വിലയില്ലാത്ത വസ്തുവാണോ താനെന്ന് വിസ്മയ ചോദിച്ചത് സ്ത്രീധനപീഡനം മൂലമാണ്.  ഭാര്യ ഭര്‍ത്താവിന്റെ കളിപ്പാവയല്ലെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. 

രാജ്യം ഉറ്റുനോക്കിയ വിസ്മയ കേസിലെ ശിക്ഷ ഇങ്ങനെ

സ്ത്രീധന പീഡന മരണം 304 (ബി) പ്രകാരം പത്തു വർഷം തടവ്.  ആത്മഹത്യപ്രേരണ 306 പ്രകാരം ആറു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും .498 (എ) പ്രകാരം രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും സ്ത്രീധന നിരോധന നിയമം 3 ,4 വകുപ്പുകൾ പ്രകാരം യഥാക്രമം ആറും ഒന്നു വർഷം തടവും 10 ലക്ഷവും 5000 രൂപ പിഴയുമാണ് ശിക്ഷ വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധികമായി ജയിലിൽ കഴിയണം. പിഴ തുകയിൽ നിന്ന് 2 ലക്ഷം വിസ്മയ യുടെ അമ്മക്ക് നൽകണം.  

ശിക്ഷ വിധിക്കും മുൻപ് രൂക്ഷമായ വാദ പ്രതിവാദമാണ് കോടതിയിൽ നടന്നത് . അച്ഛന്റേയും അമ്മയുടെയും രോഗ അവസ്ഥ കിരൺ കോടതിയെ നേരിട്ട് അറിയിച്ചു. ആത്മഹത്യയും കൊലപാതകവും ഒന്നായി കാണരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. സമാന സ്വഭാവമുള്ള സുപ്രീകോടതി വിധി പകർപ്പുകളും കോടതിയിൽ ഹാജരാക്കി

കയ്യടിക്ക് വേണ്ടി പരമാവധി ശിക്ഷ എന്നതല്ല കോടതി കണ്ടത്. കുറ്റവാളികൾ സ്ഥിരം രക്ഷപെടുന്ന സ്ത്രീധന പീഡന മരണക്കേസിൽ പത്തു വർഷമെന്ന ശിക്ഷ നൽകി കോടതി നീതി ഉറപ്പാക്കി

MORE IN BREAKING NEWS
SHOW MORE